Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Entered

Thrissur

വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി; ദു​രി​താ​ശ്വാ​സക്യാ​മ്പ് തു​റ​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ല്‍ ആ​ദ്യ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. നെ​ല്ലാ​യി വി​ല്ലേ​ജി​ലെ പ​ന്ത​ല്ലൂ​ര്‍ ജ​ന​ത യു​പി സ്‌​കൂ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്ന​ത്. നി​ല​വി​ല്‍ 13 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി നാ​ല് കു​ട്ടി​ക​ള്‍, 14 പു​രു​ഷ​ന്മാ​ര്‍, 17 സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പ​ടെ 35 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്.

അ​തേ​സ​മ​യം, പ​റ​പ്പൂ​ക്ക​ര വി​ല്ലേ​ജി​ലെ രാ​പ്പാ​ളി​ന് സ​മീ​പം മൈ​ത്രി​ന​ഗ​റി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള പ​റാ​തോ​ട് ബ​ണ്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ബ​ണ്ടി​ന് സ​മീ​പ​ത്താ​യി താ​മ​സി​ക്കു​ന്ന 25 കു​ടും​ബ​ങ്ങ​ളാ​ണ് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. മൂ​ന്നുമാ​സം മു​മ്പ് ശ​ക്ത​മാ​യ കാ​റ്റി​ല്‍ പ​ന​മ​രം ക​ട​പു​ഴ​കി വീ​ണ് ബ​ണ്ടി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ണ്ട് ബ​ല​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ക​ന​ത്ത മ​ഴ തു​ട​ര്‍​ന്നാ​ല്‍ ബ​ണ്ട് ഏ​തു നി​മി​ഷ​വും ത​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പ​റ​പ്പൂ​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പ്ര​സീ​ദ ഗോ​പി​നാ​ഥ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​ല്‍ പു​ത്ത​ന്‍​ചി​റ വി​ല്ലേ​ജി​ലെ പ്രൊ​ജ​ക്ട്കു​ന്ന് കി​ഴ​ക്കു​വ​ശ​ത്ത് താ​മ​സി​ക്കു​ന്ന കൊ​ടി​വ​ള​പ്പി​ല്‍ ലീ​ല​യു​ടെ വീ​ടി​ന് മു​ക​ളി​ല്‍ തെ​ങ്ങു​വീ​ണു. വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. തൊ​ട്ടി​പ്പാ​ള്‍ വി​ല്ലേ​ജി​ല്‍ ക്ഷീ​ര​സൊ​സൈ​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്നു​മാ​യ കെ​ട്ടി​ട​ത്തോ​ടു ചേ​ര്‍​ന്നു​ള്ള കി​ണ​ര്‍ ഇ​ടി​ഞ്ഞു​താ​ഴ്ന്നു.

Latest News

Corehub Up